ചരിത്രം വെള്ളുവങ്ങാടിലൂടെ 
[Velluvangad - History]സാമൂഹ്യചരിത്രം

ക്രിസ്തുവര്‍ഷം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതര്‍” എന്നും “പട്ടികജാതിക്കാര്‍” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവര്‍ഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവനുമെന്ന് ചരിത്രസൂചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികള്‍, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണര്‍ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.

--- വെള്ളുവങ്ങാട് ----ടിപ്പു സുൽത്താൻ 1788 ൽ പടയോട്ടം നടത്തിയത് വെള്ളുവങ്ങാടിന്റെ രാജവീഥിയിലൂടെയായിരുന്നു. തമ്പടിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഒരു ജനവാസ കേന്ദ്രവും അവിടെ അർദ്ധനഗ്നരായ സ്ത്രീകൾ നീരാട്ട് നടത്തുന്ന കാഴ്ചയും കണ്ടത്. ടിപ്പു സുൽത്താൻ സ്ത്രീകളോട് മാറുമറക്കാൻ പറയുകയും അവർക്ക് ചേല കൊടുക്കാൻ കല്പിക്കുകയും ചെയ്തു. വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടിയായതിനാൽ 'വെള്ളാട്ടങ്ങാടി' എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി. വെള്ളാട്ടങ്ങാടിയിൽ നിന്ന് ക്രമേണ ജനങ്ങൾ താമസം മാറ്റി പോയതിനാൽ വെള്ളാട്ടങ്ങാടി കാട്ടു പ്രദേശമായി മാറി അതോടുകൂടി വെള്ളാട്ടങ്ങാടി വെള്ളാങ്കാടായും ക്രമേണ 'വെള്ളുവങ്ങാട് ' ആയും അറിയപ്പെടാൻ തുടങ്ങി.

ഇര്‍ഫാന്‍ പഞ്ചായത്ത്തല കേരളോത്സവത്തിന്‍റെ വേഗതയേറിയ താരമായി

പഞ്ചായത്ത് തല കേരളോല്സവത്തില്‍ 100,200 എന്നിവയില്‍ ഒന്നാമതെത്തി മത്സരത്തിലെ വേഗതയേറിയ താരമായ ഇര്ഫാനെ ആദരിച്ചു..ക്ലബ്‌ സ്പൈക്ക് ഉപഹാരമായി ഇര്‍ഫാന് നല്‍കി..

കേരളോത്സവത്തില്‍ വിജയികളായവരെ ക്ലബ്‌ ആദരിച്ചു


പഞ്ചായത്ത് തല കേരളോല്സവത്തില്‍ വിജയികളായവരെ വെള്ളുവങ്ങാട് ചലഞ്ജേര്സ് ക്ലബ്‌ ആദരിച്ചു..വിജയികള്‍ക്കുള്ള മെഡലും പുരസ്കാരവും നല്‍കി..അദുപ്പ,ശാഹുള്‍ ഹമീദ്,ഷെമീം,കുഞ്ഞിപ്പ വി.കെ എന്നിവര്‍ പ്രസംഗിച്ചു..

വിളംബര ജാഥ നടത്തി


വെള്ളുവങ്ങാട് എ.എം.എല്‍..പി സ്കൂലിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗണിതശാസ്ത്ര വര്‍ഷം - 2012 അനുബന്ധിച് വിളംബര ജാഥ നടത്തി

ഹൃദയം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍


സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വത്തെത്തിയിരിക്കുന്നു.

പച്ചകറി വിത്തുകള്‍ വിതരണം ചെയ്തു

സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നല്‍കിയ പച്ചക്കറി വിത്തുകള്‍ സ്കൂളില്‍ വിതരണം ചെയ്തു.വെള്ളുവങ്ങാട് ..a

ഫുട്ബാള്‍ : വെള്ളുവങ്ങാടിനു ജയത്തോടെ തുടങ്ങി

കേരളോത്സവത്തിന്‍റെ ഭാഗമായി നടന്ന ഫുട്ബാള്‍ മത്സരത്തില്‍ വെള്ളുവങ്ങാടിന് ജയം...
വിന്നേര്സ് പാണ്ടിക്കാടിനെയാണ്‌ ചലഞ്ജേര്സ് വെള്ളുവങ്ങാട്  എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചത്.ഒന്നാം പകുതിയില്‍   പനാല്‍ടിയിലൂടെ വെള്ളുവങ്ങാടിന് വേണ്ടി ഷെരീഫ്   വിജയഗോള്‍ നേടി..