പുണ്യത്തിന്റെയും വിശുദ്ധിയുടെയും റമദാനിന് തുടക്കമായി.


പുണ്യത്തിന്റെയും വിശുദ്ധിയുടെയും റമദാനിന് തുടക്കമായി. തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റംസാന്‍ നോമ്പ് ശനിയാഴ്ച തുടങ്ങി.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.വ്യാഴാഴ്ച മാസപ്പിറവി കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച നോമ്പ് ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ അ

റമദാന്‍: വിശുദ്ധിയുടെ മാസം


മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ് റംസാന്‍. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റംസാന്‍. സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.