ഓണാഘോഷം മുടക്കി മഴകര്‍ക്കടകം മുഴുവന്‍ ഒളിച്ചുകളിച്ച മഴ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യാന്‍ തുടങ്ങിയതോടെ വെള്ളത്തിലായത് ഓണാഘോഷ പരിപാടികള്‍ ആസൂത്രണംചെയ്ത ക്ലബ്ബുകളും സംഘടനകളും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷം ക്ലബ്ബുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലബ്ബുകള്‍ നടത്തുന്ന ഓണാഘോഷ പരിപാടി ജാതിമത വ്യത്യാസമില്ലാതെ ഗ്രാമീണ ഉത്സവമായി മാറുകയാണ്.

ഓണാഘോഷത്തിനിടയ്ക്ക് മഴയും എത്തിയതോടെ പകിട്ട് കുറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ പലരും ആഘോഷങ്ങള്‍ നീട്ടിവെച്ചിരിക്കുകയാണ്. മഴയെ അവഗണിച്ച് ചിലര്‍ പരിപാടിയുമായി മുന്നോട്ട് പോയെങ്കിലും ജനപങ്കാളിത്തം കുറവായിരുന്നു.

ഓണാശംസകള്‍..............പൊലിപ്പാട്ടുകളുടെ ഈണമൊഴിഞ്ഞെങ്കിലും..
മലയാളിമനസ്സിന് അടരുവാന്‍ വയ്യ.
അത്തപൂക്കളവും, ഊഞ്ഞാലും, ഓണക്കളികളും എല്ലാം
ഇന്ന് നമുക്ക് ഏറെക്കുറേ അന്യമാണെങ്കിലും...ആവണിമാസത്തില്‍ പൂവിളികളുമായ് പൊന്നോണമെത്തുമ്പോള്‍ .........
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം.സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,
നിറവാര്‍ന്ന ഒരു പൊന്നോണം എല്ലാവര്‍ക്കുമാശംസിക്കുന്നു...

ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍മെയിലാഞ്ചി ചോപ്പിന്റെ മോന്ച്ചുമായി
സ്നേഹത്തിന്റെ നറൂപൂക്കള്‍ വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ കൂടി വരവായി....


ഒരു മാസം നീണ്ട കഠിനവ്രതത്തില്‍ സംശുദ്ധമാക്കിയശരീരവും ആര്‍ദ്രമാക്കിയ മനസ്സുമായി ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് 'ഈദുല്‍ഫിത്തര്‍' എന്ന ചെറിയപെരുന്നാള്‍ ആഘോഷിക്കും.

ശവ്വാല്‍ മാസപ്പിറവി അറിയിക്കണംകോഴിക്കോട്: റമദാന്‍ 29ന് ശനിയാഴ്ച മാസപ്പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 -2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483- 2710146), കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ (0495- 3219318, 9447172149) എന്നിവര്‍ അറിയിച്ചു.

മഴയില്‍ കുളിച്ച് ചിങ്ങം ഒന്ന്‌
മലയാളികളുടെ അഭിരുചികള്‍ മാറിയതനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങള്‍. കര്‍ക്കിടകത്തില്‍ മഴ അപൂര്‍വ്വമായപ്പോള്‍ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിച്ച ചിങ്ങമാസത്തിന്റെ തുടക്കം മഴയില്‍ കുളിച്ചു.
ചിങ്ങം ഒന്നിന്‌ വെള്ളുവങ്ങാട് കനത്ത മഴയാണ്‌ രേഖപ്പെടുത്തിയത്

ചിങ്ങം പിറന്നു; ഇനി ഐശ്വര്യത്തിന്റെ നാളുകള് ...മുന്പ് കാലവർഷം കൃത്യമായി പെയ്തിരുന്ന,​ കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും  സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്.വറുതിയുടെയും കെടുതിയുടെയും ആടി മാസത്തിന് വിട. ഇനി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വരവറിയിക്കുന്ന ചിങ്ങമാസം. മലയാളി പുതുവര്‍ഷമായി കൊണ്ടാടുന്ന ചിങ്ങം ഒന്നാണ് ശനിയാഴ്ച. പുതുവര്‍ഷപ്പുലരി മലയാളികള്‍ കര്‍ഷകദിനവും ഭാഷാദിനവുമായി ആചരിക്കുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍പ്രശ്നങ്ങള്ക്കും മീതെ തന്നെയാണ്. അതാണമൃതമെന്നാണു കവി പാടിയത്.സ്വാതന്ത്ര്യം എല്ലാവര്ക്കും വേണമെന്ന ചിന്തയും പ്രധാനം തന്നെ. അതിന്റെ ആഴത്തിലുള്ള അര്ത്ഥവും.. 


രാജ്യം സ്വാതന്ത്രത്വത്തിന്റെ 66  വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ മഹത്തായ രാഷ്ട്രത്തിന്റെ മതേതരത്വവും അഗണ്ടാതയും പോറല്‍ എല്കാതെ സൂക്ഷികേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.

പ്രശസ്ത പാശ്ചാത്യപണ്ഡിതന്‍ മാക്‌സ്മുള്ളറിനെ ഉദ്ധരിച്ചുകൊണ്ട് എം.പി. അബ്ദുസ്സമദ് സമദാനി മാതൃഭൂമിയില്‍ എഴുതിയ “ഭാരതീയ മാഹാത്മ്യത്തിന്റെ സ്വാതന്ത്ര്യപര്‍വം” എന്ന ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ READ MORE  ക്ലിക്ക് ചെയ്യുക.