ഇര്‍ഫാന്‍ പഞ്ചായത്ത്തല കേരളോത്സവത്തിന്‍റെ വേഗതയേറിയ താരമായി

പഞ്ചായത്ത് തല കേരളോല്സവത്തില്‍ 100,200 എന്നിവയില്‍ ഒന്നാമതെത്തി മത്സരത്തിലെ വേഗതയേറിയ താരമായ ഇര്ഫാനെ ആദരിച്ചു..ക്ലബ്‌ സ്പൈക്ക് ഉപഹാരമായി ഇര്‍ഫാന് നല്‍കി..

കേരളോത്സവത്തില്‍ വിജയികളായവരെ ക്ലബ്‌ ആദരിച്ചു


പഞ്ചായത്ത് തല കേരളോല്സവത്തില്‍ വിജയികളായവരെ വെള്ളുവങ്ങാട് ചലഞ്ജേര്സ് ക്ലബ്‌ ആദരിച്ചു..വിജയികള്‍ക്കുള്ള മെഡലും പുരസ്കാരവും നല്‍കി..അദുപ്പ,ശാഹുള്‍ ഹമീദ്,ഷെമീം,കുഞ്ഞിപ്പ വി.കെ എന്നിവര്‍ പ്രസംഗിച്ചു..

വിളംബര ജാഥ നടത്തി


വെള്ളുവങ്ങാട് എ.എം.എല്‍..പി സ്കൂലിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗണിതശാസ്ത്ര വര്‍ഷം - 2012 അനുബന്ധിച് വിളംബര ജാഥ നടത്തി

ഹൃദയം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍


സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വത്തെത്തിയിരിക്കുന്നു.

പച്ചകറി വിത്തുകള്‍ വിതരണം ചെയ്തു

സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നല്‍കിയ പച്ചക്കറി വിത്തുകള്‍ സ്കൂളില്‍ വിതരണം ചെയ്തു.വെള്ളുവങ്ങാട് ..a

ഫുട്ബാള്‍ : വെള്ളുവങ്ങാടിനു ജയത്തോടെ തുടങ്ങി

കേരളോത്സവത്തിന്‍റെ ഭാഗമായി നടന്ന ഫുട്ബാള്‍ മത്സരത്തില്‍ വെള്ളുവങ്ങാടിന് ജയം...
വിന്നേര്സ് പാണ്ടിക്കാടിനെയാണ്‌ ചലഞ്ജേര്സ് വെള്ളുവങ്ങാട്  എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചത്.ഒന്നാം പകുതിയില്‍   പനാല്‍ടിയിലൂടെ വെള്ളുവങ്ങാടിന് വേണ്ടി ഷെരീഫ്   വിജയഗോള്‍ നേടി..

പെരുമ്പാമ്പിനെ പിടികൂടിബുധനാഴ്ച രാവിലെ 11 മണിയോടെ വെള്ളുവങ്ങാട് തറിപ്പടിയില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ച പെരുമ്പാമ്പിനെ ചാക്കിലാക്കുന്നതിനിടെ എഎസ്‌ഐക്ക് കടിയേറ്റു. പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഉണ്ണികൃഷ്ണന്റെ കൈയിലാണ് പെരുമ്പാമ്പ് കടിച്ചത്. കടിയേറ്റ ഉണ്ണികൃഷ്ണനെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

കേരളോല്സവം : വെള്ളുവങ്ങാടിന് മികച്ച തുടക്കം


പഞ്ചായത്ത് തല കേരളോല്സവത്തില്‍ വെള്ളുവങ്ങാടിന് മികച്ച തുടക്കം...കേരളോല്സവത്തിന്‍റെ ഭാഗമായി നടന്ന 5000 മീറ്റര്‍ കൂട്ടയോട്ടത്തില്‍......... വെള്ളുവങ്ങാടിന്‍റെ  റിയാസിന് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം വെള്ളുവങ്ങാടിന്‍റെ ആഷികും പാണ്ടിക്കാടിന്റെ താരവും തമ്മില്‍ പങ്കുവെച്ചു..മൂന്നാം സ്ഥാനത്ത് വെള്ളുവങ്ങാടിന്റെ പ്രജീഷ് ഫിനിഷ് ചെയ്തു...കൂടുതല്‍ മത്സരങ്ങള്‍ വരും ദിവസം നടക്കും...

കോണ്‍ക്രീറ്റ് തകര്‍ന്നു; വെള്ളുവങ്ങാട് പാലം അപകടത്തില്‍പാണ്ടിക്കാട്-മഞ്ചേരി റൂട്ടില്‍ കാക്കാത്തോടിന് കുറുകെയുള്ള വെള്ളുവങ്ങാട് പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്തുകാണുന്ന നിലയിലാണ്. പാലത്തിന് മുകളില്‍ പലയി
ടത്തും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

തോട്ടില്‍ നിന്നുള്ള അനധികൃത മണല്‍വാരലും പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ അപകടാവസ്ഥ മാസങ്ങളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്തുതല കേരളോത്സവം

പഞ്ചായത്തുതല കേരളോത്സവം

പാണ്ടിക്കാട് പഞ്ചായത്ത്തല കേരളോത്സവം മത്സരങ്ങള്‍ കൊളപ്പറമ്പ് എസ്.ആര്‍.എ.എഫ്. മൈതാനത്ത് നടക്കും. ഗെയിംസ് ഇനങ്ങള്‍ 12 മുതലും കലാകായിക മത്സരങ്ങള്‍ 20, 21 തിയ്യതികളിലും നടക്കും. ഗെയിംസ് ഇനങ്ങളുടെ അപേക്ഷ എട്ടിനുള്ളിലും കലാകായിക മത്സരങ്ങളുടെ അപേക്ഷ 15നുള്ളിലും പഞ്ചായത്തോഫീസില്‍ നല്‍കണം.

അര്‍ജെന്റിന ജേതാക്കളായി


 വെള്ളുവങ്ങാട് നടന്ന അര്‍ജെന്റിന - വേള്‍ഡ് 11  കപ്പില്‍..............., അര്‍ജെന്റിന ജേതാക്കളായി...എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചത്