About

വള്ളുവങ്ങാട് - ചരിത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളുവങ്ങാട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ മലബാര്‍ കലാപത്തിന്‍റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണ്. 

സാമൂഹ്യ ചരിത്രം  

ക്രിസ്തുവര്‍ഷം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതര്‍” എന്നും “പട്ടികജാതിക്കാര്‍” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവര്‍ഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവനുമെന്ന് ചരിത്രസൂചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികള്‍, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണര്‍ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.

--- വെള്ളുവങ്ങാട് ----

ടിപ്പു സുൽത്താൻ 1788 ൽ പടയോട്ടം നടത്തിയത് വെള്ളുവങ്ങാടിന്റെ രാജവീഥിയിലൂടെയായിരുന്നു. തമ്പടിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഒരു ജനവാസ കേന്ദ്രവും അവിടെ അർദ്ധനഗ്നരായ സ്ത്രീകൾ നീരാട്ട് നടത്തുന്ന കാഴ്ചയും കണ്ടത്. ടിപ്പു സുൽത്താൻ സ്ത്രീകളോട് മാറുമറക്കാൻ പറയുകയും അവർക്ക് ചേല കൊടുക്കാൻ കല്പിക്കുകയും ചെയ്തു. വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടിയായതിനാൽ 'വെള്ളാട്ടങ്ങാടി' എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി. വെള്ളാട്ടങ്ങാടിയിൽ നിന്ന് ക്രമേണ ജനങ്ങൾ താമസം മാറ്റി പോയതിനാൽ വെള്ളാട്ടങ്ങാടി കാട്ടു പ്രദേശമായി മാറി അതോടുകൂടി വെള്ളാട്ടങ്ങാടി വെള്ളാങ്കാടായും ക്രമേണ 'വെള്ളുവങ്ങാട് ' ആയും അറിയപ്പെടാൻ തുടങ്ങി. 

-- ചേലക്കലാപം --

ടിപ്പുസുൽത്താന്റെ  പടയോട്ടത്തിൽ ഞെരിഞ്ഞമർന്ന വെള്ളാട്ടങ്ങാടിയുടെ തിരുമുറ്റത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ഒരു ഐതിഹാസിക സമരമാണ് ചേലക്കലാപം.സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പാടില്ലാത്ത അക്കാലത്ത് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായിരുന്നു ചേലക്കലാപം.മൂരിപ്പാടത്തിനും വല്യാത്രപ്പടിക്കും ഇടയിലുണ്ടായിരുന്ന ആ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ ഈ അടുത്ത കാലം വരെ അവിടുണ്ടായിരുന്നു.

-- മാളികപ്പുറത്ത് നിന്നും ചാടിയ കഥ --

കുടിയാന്മാരെ ഒഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 1884-ൽ വെള്ളുവങ്ങാട് തറിപ്പടിക്കൽ പാലത്തിങ്ങൽ ഉണ്ണീന്റെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തിൽ ജഡ്ജി വധിക്കപ്പെട്ടതായി ചരിത്ര രേഖകളിൽ കാണാം. ഉണ്ണീനെ കിട്ടാതെ അരിശം പൂണ്ട ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന്റെ  മകൻ മൊയ്തീനെ പിടിച്ചു.അദ്ദേഹം മാളിക മുകളിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു.

-- മലബാർ കലാപവും വെള്ളുവങ്ങാടും --

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ മലബാര്‍ കലാപത്തിന്‍റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണാണ് വെള്ളുവങ്ങാട്.Click here - Read more


       വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി






അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട്‌ മുസ്‌ലിം കേരളത്തിന്റെ ഹൃദയ താരകമായിത്തീര്‍ന്ന വിപ്ലവ നായകനാണ്‌ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. ആലി മുസ്‌ലിയാരുടെ ശാക്തിക പിന്‍ബലവും
സുധീരനായ പിന്‍ഗാമിയുമായിത്തീര്‍ന്ന്‌, വിസ്‌മയകരമായ യുദ്ധതന്ത്രങ്ങളും അനിതരമായ ഭരണ നൈപുണ്യവും പ്രകടിപ്പിച്ച പോരാളിയായിരു
ന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി.read more click here


                                        ആലി മുസ്ലിയാര്




1921ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക സ്രോതസ്സായിരുന്നു ആലി മുസ്‌ലിയാര്‍. പണ്ഡിതനും പരിഷ്‌കര്‍ത്താവുമെന്ന നിലയില്‍ ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളില്‍ ആലി മുസ്‌ലിയാര്‍ നേടിയെടുത്ത ജനാംഗീകാരമായിരുന്നു ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്റെ അടിത്തറയായിത്തീര്‍ന്നത്‌. അദ്ദേഹത്തിന്റെ ശിഷ്യരും സ്‌നേഹജനങ്ങളുമാണ്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും. സമൂഹശ്രേണിയിലെ സര്‍വരുമായും ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്ന ബന്ധം പ്രക്ഷോഭത്തിന്റെ ഗതിയിലും സ്വാധീനം ചെലുത്തി. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന ആലി മുസ്‌ലിയാര്‍ പ്രക്ഷോഭകാരിയായിത്തീര്‍ന്നത്‌ വേഗത്തിലായിരുന്നു. അധിനിവേശ വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന പൈതൃകമുള്ള കുടുംബമാണദ്ദേഹത്തിന്റേത്‌. അതിനാല്‍ തന്നെ തന്റെ സാന്നിധ്യം അനിവാര്യമായ ഘട്ടത്തില്‍ രാഷ്‌ട്രീയ സമരത്തിന്റെ വെയിലും ചൂടുമേല്‍ക്കാന്‍ ആലി മുസ്‌ലിയാര്‍ രംഗത്തിറങ്ങി.Click here - Read more