ഹൃദയം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍


സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വത്തെത്തിയിരിക്കുന്നു.

അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് .ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലിയര്‍പ്പണവുമായി ബന്ധപ്പെട്ട ഒരു ആഘോഷം കൂടിയാണ് ബക്രീദ്. ചെറിയ പെരുന്നാളിലെ ഫിത്-ര്‍ സക്കാത്തിനെക്കാളും ശ്രേഷ്ടമാണ് ബലി നല്‍കലെന്നാണ് വിശ്വാസം.ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയാറായതിന്‍റെ സ്മരണയ്ക്കാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാം വിശ്വാസപ്രകാരം ദൈവത്തിനായി മൃഗങ്ങളെ ബലിയര്‍പ്പിക്കുക എന്നത്‌ ഏറ്റവും വിശുദ്ധമായ കര്‍മ്മമാണ്‌.
ആഘോഷം അല്ലെങ്കിൽ ആനന്ദം എന്ന് അർത്ഥം വരുന്ന “ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത് .ബക്രീദ് മറ്റൊരു പേരാണ് ഈദ് – ഉല്‍ – സുഹ , “സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.ആ ബലികളെല്ലാം സ്നേഹത്തിനും സഹനത്തിനും വേണ്ടിയായിരിക്കണം. ബലി എന്നത്‌ വെറുമൊരു മരണമോ, ഒരു ജീവിതത്തിന്‍റെ ഇല്ലായ്മയോ അല്ല. അത്‌ ഒരു സമര്‍പ്പണമാണ്‌. അത്‌ എന്തും ത്യജിക്കാനുള്ള ഒരു മനസിന്‍റെ അവസ്ഥയാണ്‌.
ഈ ദിനത്തില്‍ ആശംസകള്‍ നേരുത് കൊണ്ട്‌ മനസ്സിലെ വിദ്വേഷങ്ങൾ നീക്കി വിശ്വാസികളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കാനും ഒപ്പം മനസ്സുകളിലെ പക നീക്കി തെറ്റിധാരണകള്‍ മാറ്റുകയും ചെയ്യാനായിരിക്കണം. പെരുന്നാ‍ള്‍ ആശംസകള്‍ നേരുന്നത്‌ ഒരു നല്ല പ്രവൃത്തിയാകുന്നു‍, അതിന്‍റെ മഹത്തരവും സ്വാധീനവും അമൂല്യവുമാകു ന്നു എന്നാണ് മഹാന്‍മാ‍ര്‍ പറഞ്ഞിരിക്കുന്നത്.
ബലിപെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം ഒന്നാമതായി, ദൈവത്തിന് വേണ്ടി ളുഹറിന് മുമ്പായി രണ്ട് റകഹത്ത് പെരുന്നാള്‍ നിസ്കാരം നടത്തുക. രണ്ടാമതായി, തക്ബീര്‍ ചൊല്ലുക. മൂന്ന്, പെരുന്നാള്‍ നിസ്കാരത്തിന് ശേഷം മൃഗങ്ങളെ ബലിയറുക്കുക. നാല്, പെരുന്നാള്‍ ആശംസകള്‍ കൈമാറുക അതിനായി ബന്ധു വീടുകളില്‍ സന്ദര്‍ശനം നടത്തുക.എന്നിവയാകുന്നു.
വിശ്വാസത്തിന്‍റെ കുന്നിന്‍ മുകളില്‍ ഭക്തിയുടെ സാഗരസീമയില്‍ സന്ദേശവുമായി ഉദിച്ചുയരുമ്പോള്‍ മക്കയിലേക്കുള്ള ഉദ്യാനപാതകള്‍ ആത്മാവിലേക്ക് കൂടുതല്‍ അടുത്തു വരുന്നു.ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാള്‍ . ദൈവം വലിയവനാകുന്നു.. സര്‍വ സ്തുതിയും ദൈവത്തിനാകുന്നു എന്ന് അർത്ഥം വരുന്ന അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ ; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ … എന്ന തക്ബീര്‍ ധ്വനികള്‍ നാനാഭാഗത്ത് നിന്ന് മുഴങ്ങുകയായി.
എവിടെയും ദൈവത്തെ പുകഴ്ത്തി കൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മാത്രം. പള്ളികളും ഈദ്ഗാഹുകളും പ്രാര്‍ഥനകളാള്‍ മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും നിറഞ്ഞിരിക്കുന്ന ഈ സുദിനത്തിൽ ,സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിച്ചുകൊണ്ട് ഏവര്‍ക്കും ബക്രീദ് ആശംസകള്‍

0 comments:

Post a Comment