ചരിത്രം വെള്ളുവങ്ങാടിലൂടെ
[Velluvangad - History]
സാമൂഹ്യചരിത്രം
ക്രിസ്തുവര്‍ഷം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതര്‍” എന്നും “പട്ടികജാതിക്കാര്‍” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവര്‍ഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവനുമെന്ന് ചരിത്രസൂചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികള്‍, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണര്‍ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.
---
വെള്ളുവങ്ങാട് ----
ടിപ്പു സുൽത്താൻ 1788 ൽ പടയോട്ടം നടത്തിയത് വെള്ളുവങ്ങാടിന്റെ രാജവീഥിയിലൂടെയായിരുന്നു. തമ്പടിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഒരു ജനവാസ കേന്ദ്രവും അവിടെ അർദ്ധനഗ്നരായ സ്ത്രീകൾ നീരാട്ട് നടത്തുന്ന കാഴ്ചയും കണ്ടത്. ടിപ്പു സുൽത്താൻ സ്ത്രീകളോട് മാറുമറക്കാൻ പറയുകയും അവർക്ക് ചേല കൊടുക്കാൻ കല്പിക്കുകയും ചെയ്തു. വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടിയായതിനാൽ 'വെള്ളാട്ടങ്ങാടി' എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി. വെള്ളാട്ടങ്ങാടിയിൽ നിന്ന് ക്രമേണ ജനങ്ങൾ താമസം മാറ്റി പോയതിനാൽ വെള്ളാട്ടങ്ങാടി കാട്ടു പ്രദേശമായി മാറി അതോടുകൂടി വെള്ളാട്ടങ്ങാടി വെള്ളാങ്കാടായും ക്രമേണ 'വെള്ളുവങ്ങാട് ' ആയും അറിയപ്പെടാൻ തുടങ്ങി.