ഓണാശംസകള്‍..............പൊലിപ്പാട്ടുകളുടെ ഈണമൊഴിഞ്ഞെങ്കിലും..
മലയാളിമനസ്സിന് അടരുവാന്‍ വയ്യ.
അത്തപൂക്കളവും, ഊഞ്ഞാലും, ഓണക്കളികളും എല്ലാം
ഇന്ന് നമുക്ക് ഏറെക്കുറേ അന്യമാണെങ്കിലും...ആവണിമാസത്തില്‍ പൂവിളികളുമായ് പൊന്നോണമെത്തുമ്പോള്‍ .........
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം.സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,
നിറവാര്‍ന്ന ഒരു പൊന്നോണം എല്ലാവര്‍ക്കുമാശംസിക്കുന്നു...
ലോകത്തിന്റെ നാനാഭാഗത്തുമുള്ള  മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.  ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍  തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍  പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍  വരെ നീണ്ടു നില്‍ക്കുകയും  ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പ്  തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യ പരാമര്‍ശങ്ങള്‍  കാണുന്നത്‌. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം...എല്ലാവര്‍ക്കു ഹൃദയം നിറഞ്ഞ ഓണാശംസകള്‍..............

0 comments:

Post a Comment