ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍



മെയിലാഞ്ചി ചോപ്പിന്റെ മോന്ച്ചുമായി
സ്നേഹത്തിന്റെ നറൂപൂക്കള്‍ വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ കൂടി വരവായി....


ഒരു മാസം നീണ്ട കഠിനവ്രതത്തില്‍ സംശുദ്ധമാക്കിയശരീരവും ആര്‍ദ്രമാക്കിയ മനസ്സുമായി ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് 'ഈദുല്‍ഫിത്തര്‍' എന്ന ചെറിയപെരുന്നാള്‍ ആഘോഷിക്കും.


മനുഷ്യരുടെ വിശപ്പും ദാഹവും ക്ഷീണവുംഎല്ലാവരും മനസ്സിലാക്കുന്നതിനുവേണ്ടി ഹിജ്‌റരണ്ടാം വര്‍ഷം മുതലാണ് പുണ്യങ്ങളുടെപൂക്കാലമായ റമദാന്‍ മാസത്തിലെ പകല്‍മുഴുവനും ആഹാരം വെടിഞ്ഞ് നോമ്പ് നോറ്റുന്നത്ആരംഭിച്ചത്. പാപങ്ങള്‍ കരിച്ചുകളയുന്നമാസംഎന്നര്‍ത്ഥം വരുന്ന 'റമദാനിയ' വ്രതംഅനുഷ്ഠിക്കുന്നവരുടെ അതുവരെയുള്ള എല്ലാതെറ്റുകളും ദൈവം പൊറുത്തുകൊടുക്കുമെന്നാണ്വിശ്വാസം.
ഷഅബാന്‍ മാസത്തിന്റെ അവസാനത്തോടെആരംഭിക്കുന്ന വ്രതാനുഷ്ഠാനം ഷവ്വാല്‍പിറകാണുന്നതോടെയാണ് അവസാനിക്കുന്നത്.ഇതോടൊപ്പം തന്നെ റംസാന്‍ മാസത്തില്‍ മാത്രം'ഇഷാഅ് നമസ്‌കാരത്തോടനുബന്ധിച്ച് നടക്കുന്ന ഒരുമണിക്കൂറിലധികം നീളുന്ന ത്യാഗനിര്‍ഭരമായ'തറാവീഅ്' നമസ്‌കാരവും അവസാനിക്കും.പെരുന്നാള്‍ ദിവസം സുബ്ഹിനമസ്‌കാരത്തോടെതന്നെ പള്ളി മിനാരങ്ങളില്‍നിന്നും 'അള്ളാഹു അക്ബറള്ളാഹു...വലില്ലാഹില്‍ ഹംദ്' എന്ന തക്ബീര്‍ ധ്വനിമുഴങ്ങിക്കൊണ്ടിരിക്കും. പെരുന്നാള്‍നമസ്‌കാരംവരെ ഈ തക്ബീര്‍ അലകള്‍ഇടവേളയില്ലാതെ നൂറുനൂറുകണ്ഠങ്ങള്‍ഏറ്റുചൊല്ലിക്കൊണ്ടിരിക്കും.

പുതുവസ്ത്രമണിഞ്ഞ് സുഗന്ധവസ്തുക്കള്‍ പൂശിമസ്ജിദുകളിലും ഈദുഗാഹുകളിലും ഒത്തുകൂടുന്നവിശ്വാസികള്‍ സൂര്യോദയത്തിന് നിശ്ചിത മാത്രകഴിഞ്ഞ് ഇമാമുകളുടെ നേതൃത്വത്തില്‍ പെരുന്നാള്‍നമസ്‌കാരം നടത്തും. ഇമാമുകള്‍ പെരുന്നാള്‍സന്ദേശവും ഖുത്ത്ബയും നടത്തുന്നതോടെപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണമാകും.
നമസ്‌കാരത്തിനുശേഷം ഹസ്തദാനം ചെയ്തുംആലിംഗനം ചെയ്തും ആഹ്ലാദം പങ്കിട്ടശേഷംഎല്ലാവരും പിരിയും... ഒത്തിരി സ്നേഹത്തോടെ ചെറിയ പെരുന്നാള്‍ ആശംസകള്‍....

0 comments:

Post a Comment