ശവ്വാല്‍ മാസപ്പിറവി അറിയിക്കണം



കോഴിക്കോട്: റമദാന്‍ 29ന് ശനിയാഴ്ച മാസപ്പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 -2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483- 2710146), കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ (0495- 3219318, 9447172149) എന്നിവര്‍ അറിയിച്ചു.

ശനിയാഴ്ച സൂര്യന്‍ അസ്തമിച്ചശേഷം കാസര്‍കോട്ട് 24 മിനിറ്റും കോഴിക്കോട്ട് 25 മിനിറ്റും കൊച്ചി 26 മിനിറ്റും തിരുവനന്തപുരത്ത് 27 മിനിറ്റും കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുക. മാസപ്പിറവി കാണുന്നവര്‍ 0495-2722801-805, 9447295342 നമ്പറില്‍ അറിയിക്കണമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി അറിയിച്ചു.
ശനിയാഴ്ച മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കെ.പി. ഹംസ മുസ്ലിയാര്‍, എന്‍. അലി മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാദി പി.ടി. അബ്ദുല്‍ഖാദിര്‍ മുസ്ലിയര്‍ എന്നിവര്‍ അറിയിച്ചു.

ഫോണ്‍
: 0495-2720945, 0483-2734690, 0493 -6203385.

1 comments:

  1. നാം ( ഹിജ് രി) പലപ്പോഴും ഉദാഹരിക്കാറുള്ള യൗമൂൽ ജൂമുഅ യെ കുറിച്ചാണ് എനിക്ക് ഉള്ള ഒരു സംശയം. ( യൗമുൽ ജുമുഅ എല്ലാ മുസ്ലിം ക ളും ലോകത്ത് ഒരേ ദിനത്തിലാണ് ചെയ്യുന്നത്, പിന്നെ എന്ത് കൊണ്ട് യൗമുൽ ഈദ് നമുക്ക് ഒരേ ദിവസം ആചരിച്ചു കൂടാ? എന്നാണ് നാം ചോദിക്കാറുള്ളത്)

    (1) ലോക മുസ്ലിംകൾ പ്രവാചകൻ്റെ കാലം തൊട്ട് ഇതേ വരെയായി യൗമുൽ ജൂ മുഅ ഒരേ ദിവസത്തിലും തിയതിയിലും (ഹിജ് രി തിയതി) ഏതെങ്കിലും ഒരു വെള്ളിയാഴ്ച അനുഷ്ടിച്ചിട്ടുണ്ടോ?
    (2) ഇക്കഴിഞ്ഞ വെള്ളിയും ഒരു യൗമുൽ ജുമുഅ ആണല്ലോ, അന്ന് ലോകത്ത് എല്ലായിടത്തും ഒരേ തീയതിയിലാണോ മുസ്ലിംകൾ ഈ ഇബാദത്ത് എടുത്തത് ?
    (3) ലോക മുസ്ലിംകൾ ചരിത്രത്തിൽ ഇന്നേ വരെ ഏതെങ്കിലും ഒരു ഇബാദത്ത് ഒരേ ദിവസത്തിലും തിയതിയിലും ( ഹിജ്റി തിയതി) എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതാണത്?
    (4 ) ലോക മുസ്ലിംകൾക്ക് ഒരേ ദിനത്തിലും തിയതിയിലുമായി ഇസ്ലാമിലെ ഇബാദത്തുകൾ എടുക്കാൻ സാധിക്കുമെന്നുള്ളതിന് നിലവിലുള്ള ഏതെങ്കിലും ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാനുണ്ടോ?

    ReplyDelete