ഓണാഘോഷം മുടക്കി മഴകര്‍ക്കടകം മുഴുവന്‍ ഒളിച്ചുകളിച്ച മഴ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യാന്‍ തുടങ്ങിയതോടെ വെള്ളത്തിലായത് ഓണാഘോഷ പരിപാടികള്‍ ആസൂത്രണംചെയ്ത ക്ലബ്ബുകളും സംഘടനകളും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷം ക്ലബ്ബുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലബ്ബുകള്‍ നടത്തുന്ന ഓണാഘോഷ പരിപാടി ജാതിമത വ്യത്യാസമില്ലാതെ ഗ്രാമീണ ഉത്സവമായി മാറുകയാണ്.

ഓണാഘോഷത്തിനിടയ്ക്ക് മഴയും എത്തിയതോടെ പകിട്ട് കുറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ പലരും ആഘോഷങ്ങള്‍ നീട്ടിവെച്ചിരിക്കുകയാണ്. മഴയെ അവഗണിച്ച് ചിലര്‍ പരിപാടിയുമായി മുന്നോട്ട് പോയെങ്കിലും ജനപങ്കാളിത്തം കുറവായിരുന്നു.

0 comments:

Post a Comment